തിരുവനന്തപുരം: ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ വരുന്ന രണ്ട് ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം. ഈ മാസം എട്ട്, ഒൻപത് തീയതികളിലാണ് ജാ?ഗ്രതാ നിർദ്ദേശം.

08-06-2021 മുതൽ 09-06-2021 വരെ കേരള തീരത്തും ലക്ഷദീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.