കോഴിക്കോട്: കോഴിക്കോട്ട് അഞ്ച് വയസ്സുകാരിയെ അമ്മ കഴുത്തു ഞ്ഞെരിച്ച് കൊലപ്പെടുത്തി. പയ്യാനക്കൽ ചാമുണ്ടിവളപ്പിൽ ആയിഷ രഹനെയാണ് അമ്മ സമീറ കൊലപെടുത്തത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി നാട്ടുകാർ അറിയിച്ചു.

ഇന്ന് വൈകുന്നേരമാണ് സംഭവമുണ്ടായത്. വീട്ടിൽ ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. കുഞ്ഞിന്റെ മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.