മുൾട്ടാൻ: തിരക്കേറിയ റോഡിലൂടെ എസ് യു വിപായിക്കുന്ന അഞ്ച് വയസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. ടൊയോട്ട ലാൻഡ്ക്രൂസർ ആണ് കുട്ടി ഓടിക്കുന്നത്. വ്യാപക വിമർശനവും ഉയരുന്നുണ്ട്. കുട്ടി എസ് യു വിയുമായി ചീറിപ്പായുന്ന വീഡിയോ സമീപത്തുകൂടി പോയ മറ്റൊരു കാറിനുള്ളിൽ നിന്നുമാണ് പകർത്തിയിരിക്കുന്നത്.

പാക്കിസ്ഥാനിലെ മുൾട്ടാനിലാണ് സംഭവം. ഇത്രയും ചെറിയ കുട്ടിയുടെ കാൽ ആക്സിലേറ്റർ വരെ എത്തുമോ എന്ന് വീഡിയോ ട്വീറ്റ് ചെയ്തയാൾ ചോദിക്കുന്നതു. വാഹനത്തിൽ മറ്റാരെങ്കിലുമുള്ളതായി വിഡിയോയിൽ വ്യക്തമല്ല. കുട്ടി വാഹനമോടിച്ചത് മാതാപിതാക്കന്മാരുടെ അനുവാദത്തോടെയോണോ എന്നും അറിയില്ല. വാഹനത്തിന്റെ വിവരങ്ങൾ ശേഖരിച്ചെന്നും രക്ഷകർത്താക്കൾക്കെതിരെ നടപടിയെടുക്കും പൊലീസ് അറിയിച്ചു.