ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന് ശേഷം ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയിൽ വലിയ മാറ്റം സൃഷ്ടിച്ച ഒന്നാണ് 2000 രൂപ നോട്ടിന്റെ വരവ്. എന്നാലിപ്പോൾ ഇതിന്റെ അച്ചടി ഇപ്പോൾ നാമമാത്രമായി കുറയ്ക്കുവാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ.

2000 രൂപ നോട്ടിന്റെ അച്ചടി കഴിഞ്ഞ കുറച്ച് മാസമായി പരിമിതപ്പെടുത്തിവരികയായിരുന്നു. അത് ഏറ്റവും കുറഞ്ഞ അളവിലേയ്ക്ക് എത്തിക്കാനാണ് സർക്കാരിന്റെ തീരുമാനം. പ്രചാരത്തിലുള്ള നോട്ടിന്റെ അളവനുസരിച്ചാണ് അച്ചടി നിയന്ത്രിക്കുന്നത്.

റിസർവ് ബാങ്കിന്റെ കണക്കുപ്രകാരം 2017 മാർച്ചിൽ 3,285 മില്യൺ 2000 രൂപയുടെ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. 2018 മാർച്ച് ആയപ്പോൾ 3,363 മില്യൺ എണ്ണമായി നോട്ടിന്റെ പ്രചാരം വർധിച്ചു.