മാനിലെ വാണിജ്യ സ്ഥാപനങ്ങളുടെ രാത്രി അടച്ചിടൽ ഒരാഴ്‌ച്ച പിന്നിട്ടപ്പോൾ ഇളവുകളുമായി സുപ്രീം കമ്മിറ്റി. ഹോം ഡെലിവറി സേവനങ്ങൾക്കാണ് ഇളവ് നല്കിയത്.രാത്രി 8ന് ശേഷം റസ്റ്റോറന്റുകളുടെയും ഭക്ഷ്യോൽപന്ന സ്ഥാപനങ്ങളുടെയും ഹോം ഡെലിവറിക്കാണ് അനുമതി നലക്ിയത്.

കോവിഡ് വ്യാപനം കണക്കിലെടുത്ത് മാർച്ച് നാലാം തീയതി മുതലാണ് ഒമാനിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ രാത്രി എട്ടു മുതൽ പുലർച്ചെ 5 വരെ അടച്ചിടണമെന്ന നിർദ്ദേശം പ്രാബല്യത്തിൽ വന്നത്.

ഇന്ധന സ്റ്റേഷനുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ടയർ വിൽപന, ടയർ അറ്റകുറ്റപ്പണി സ്ഥാപനങ്ങൾക്കും രാത്രി പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. ഇന്ധന സ്റ്റേഷനുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, സ്വകാര്യ ഫാർമസികൾ എന്നിവക്ക് തുടക്കം മുതലേ ഇളവ് നിലവിലുണ്ട്.

ഹോം ഡെലിവറിക്ക് ഇളവ് നൽകിയത് ജനങ്ങൾ ആശ്വാസം നൽകുന്ന തീരുമാനമാണ്. ഈ മാസം 20 വരെയാണ് രാത്രിയിലെ അടച്ചിടൽ പ്രാബല്യത്തിലുള്ളത്. രോഗ വ്യാപനം കുറയാതെ നിൽക്കുന്ന സാഹചര്യത്തിൽ അടച്ചിടൽ നീട്ടാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു.