മേപ്പാടി: തേൻ ശേഖരിക്കുന്നതിനിടെ പാറയിൽനിന്ന് വഴുതി വീണ് ഫോറസ്റ്റ് വാച്ചർ മരിച്ചു. മേപ്പാടി റേഞ്ച് ബടേരി സെക്ഷൻ ഫോറസ്റ്റ് വാച്ചർ ബാബു (36) ആണ് മരിച്ചത്.

കടച്ചിക്കുന്ന് കോളനിയിലെ ഒമ്പത് ആദിവാസികൾക്കൊപ്പമാണ് തേൻ ശേഖരിക്കാൻ പോയത്. ബാലൻതണ്ട് വനത്തിലെ പാറയിൽനിന്ന് വീണാണ് അപകടമെന്ന് കൂടെയുണ്ടായിരുന്നവർ പറയുന്നു.

ഭാര്യ: ശ്രീജ. മക്കൾ: ശ്രീനന്ദന, ധന്യ, മിഥുൻ, നിഹാരിക, ആറു മാസം പ്രായമുള്ള മകൻ.