ശ്രീനഗർ: ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം. മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. ഇന്ന് രാവിലെയാടോയാണ് ബാരാമുള്ളയിലെ ആദിവാസി മേഖലയിൽ മേഘവിസ്ഫോടനം ഉണ്ടായത്.

പ്രദേശത്തുനിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നുവേയുള്ളുവെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. 5 പേരെ കാണാതായി. കാണാതായവർ ഒരേകുടുംബത്തിൽപ്പെട്ടവരാണ്.

നാലുപേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. അതിൽ മൂന്ന് പേർ കുട്ടികളാണ്. 80 വയസുള്ള മറ്റൊരാളെയും കാണാതായിട്ടുണ്ട്. കൂടുതൽ ആളുകൾ കുത്തൊഴുക്കിൽ അപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നാണ് ജില്ലാഭരണകൂടത്തിന്റെ കണക്കുകൂട്ടൽ