തീവ്രപരിചരണ വിഭാഗങ്ങളിലെ കോവിഡ് -19 രോഗികളുടെ എണ്ണം ഉയരുന്നതോടെ ഫ്രാൻസിന്റെ പതിനാറോളം പ്രദേശങ്ങളിൽ ഫുൾ ലോക് ഡൗൺ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. സ്‌കൂളുകളും അവശ്യസാധനങ്ങളുടെ കടകളും മാത്രം തുറക്കുന്നതായിരിക്കും. വെള്ളിയാഴ്‌ച്ച രാത്രി ആരംഭിക്കുന്ന നിയന്ത്രണങ്ങൾ നാല് ആഴ്‌ച്ച വരെ നാളും. പാരിസ് അടക്കം 16 പ്രദേശങ്ങളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

അവശ്യ ഷോപ്പുകൾ, സ്‌കൂൾ ,കായിക ു്പവർത്തനങ്ങൾ എന്നിവ തുറന്ന് പ്രവർത്തിക്കാൻ അനുവാദം നല്കിയിട്ടുണ്ട്. പകൽ സമയത്ത് വീട്ടിൽ നിന്ന് പുറത്തുപോകുന്നതിന് സമയപരിധിയൊന്നുമില്ല, എന്നാൽ 10 കിലോമീറ്റർ പരിധിയിൽ മാത്രമേ വീട്ടിൽ നിന്ന് അനുവദിക്കൂ, കൂടാതെ ഒരു അറ്റസ്റ്റേഷൻ അംഗീകാര ഫോം കൈയിൽ ഉണ്ടാവണം. അനിവാര്യമായ ജോലിയോ മറ്റ് കാരണങ്ങളോ അല്ലാതെ പ്രദേശങ്ങൾക്കിടയിൽ യാത്ര ചെയ്യരുത് എന്നിവയാണ് നിയന്ത്രണങ്ങൾ.

കൊറോണ വൈറസിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തിൽ ആണ് പാരിസിൽ പുതിയ ലോക് ഡൗൺ പ്രഖ്യാപിച്ചത്.പാരിസിലെ ആശുപത്രികളിൽ വൈറസ് ബാധിച്ച് നിരവധി രോഗികളെ കൊണ്ട് നിറയും വേണ്ട വിധത്തിൽ വാക്സിൻ വിതരണം നടത്താൻ സാധിക്കാതെ വരുകയും ചെയ്തതാണ് ലോക് ഡൗൺ എന്ന ചിന്തയിലേക്ക് അധികൃതരെ നയിച്ചത്.