കൊച്ചി: ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ കൊച്ചിയിൽ അറസ്റ്റിൽ. തിരുവല്ല സ്വദേശി ബിനു ചാക്കോയാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.

ഇടുക്കി സ്വദേശിനിയായ യുവതിയുടെ പരാതിയെ തുർന്നാണ് അറസ്റ്റ്. ഇയാൾക്കെതിരെ ഇടുക്കിയിൽ കൂടുതൽ പരാതികൾ ഉണ്ടെന്നു പൊലീസ് പറഞ്ഞു. ഇയാൾ ഇന്ത്യൻ കാതലിക് ഫോറം പ്രസിഡന്റാണ്.