മംഗളൂരു: ക്രെഡിറ്റ് കാർഡിലെ പണവും ക്രെഡിറ്റ് പരിധിയും വർധിപ്പിക്കാനെന്ന വ്യാജേന യുവാവിന്റെ അക്കൗണ്ടിൽ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തതായി മംഗളൂരു സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ്. എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന യുവാവിന് ഒക്ടോബർ 29ന് എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഓഫിസിൽനിന്ന് വിളിക്കുന്നുവെന്നുപറഞ്ഞ് ഒരു സ്ത്രീയുടെ കോൾവരുകയും തുടർന്ന് ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ പരിശോധിക്കാനാണ് വിളിച്ചതെന്നുപറഞ്ഞ് വിശദാംശങ്ങൾ ശേഖരിച്ചു.

ശേഷം യുവാവിന്റെ ക്രെഡിറ്റ് കാർഡിന്റെ പണവും ക്രെഡിറ്റ് പരിധിയും വർധിപ്പിക്കുമെന്ന് സ്ത്രീ ഉറപ്പുനൽകുകയും തുടർന്ന് ഒ.ടി.പി പറഞ്ഞുകൊടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. കോൾ യഥാർഥമാണെന്ന് വിശ്വസിച്ച് യുവാവ്, വിളിച്ച സ്ത്രീക്ക് ഒ.ടി.പി നമ്പർ കൈമാറുകയായിരുന്നു. ഉടൻ 99,274 രൂപ ഇയാളുടെ അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടു.

അതിനുശേഷം ഘട്ടംഘട്ടമായി 6,94,918 രൂപ യുവാവി!!െന്റ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെടുകയായിരുന്നു. മംഗളൂരു സൈബർ ക്രൈം പൊലീസ് കേസിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.