മലപ്പുറം: 200 ഗ്രാം കഞ്ചാവുമായി രണ്ടു പേർ തിരൂരിൽ പിടിയിലായി.തിരൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സുമേഷിന്റെ നേതൃത്വത്തിൽ തിരൂർ മാർക്കറ്റ് പരിസരങ്ങളിൽ നടത്തിയ പരിശോധനയിലാണ് 200 ഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിലായത്.

തിരൂർ താലൂക്കിൽപെട്ട താനാളൂർ വലിയപാടം സ്വദേശി കുന്നത്ത്പറമ്പിൽ വീട്ടിൽ ഇബ്രാഹിം മകൻ റഷീദ്, തിരൂരങ്ങാടി താലൂക്കിൽപെട്ട നെടുവ ചെട്ടിപ്പടി സ്വദേശി കപ്പോയിൽ വീട്ടിൽ ഹംസക്കോയ മകൻ അബ്ദുൽ നാസർ എന്നിവരാണ് പിടിയിലായത്. സിവിൽ എക്‌സൈസ് ഓഫീസർമാരായ മനോജൻ കെ പി, ധനേഷ്.പി, മുഹമ്മദലി കെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.