ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിലയിൽ വർധനവ്. ഡൽഹിയിൽ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയിൽ 54 രൂപ 50 പൈസയുടെ വർധനയാണ് രേഖപ്പെടുത്തിയത്. എന്നാൽ, ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന സബ്‌സിഡി രഹിത പാചകവാതകത്തിന്റെ വിലയിൽ മാറ്റമില്ല.19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്റെ വില 1296 രൂപയായി ഉയർന്നു.

മറ്റു നഗരങ്ങളിലും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വിലയിൽ വ്യത്യാസമുണ്ട്. ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന സബ്‌സിഡി രഹിത പാചകവാതകത്തിന്റെ വില ഡൽഹിയിൽ 14.2 കിലോഗ്രാം തൂക്കം വരുന്ന സിലിണ്ടറിന് 594 രൂപയും കൊൽക്കത്തയിൽ 620 രൂപയുമാണ്.