ബർലിൻ: കോവിഡ് ഡെൽറ്റ വകഭേദം പടർന്നുപിടിച്ച സാഹചര്യത്തിൽ ഇന്ത്യയുൾപ്പെടെ 5 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപെടുത്തിയിരുന്ന യാത്രാ വിലക്ക് പിൻവലിക്കുന്നതായി ജർമ്മനി. ഇന്ത്യ, നേപ്പാൾ, റഷ്യ, പോർചുഗൽ, ബ്രിട്ടൻ എന്നീ രാജ്യങ്ങളെ പട്ടിക മാറ്റി തരം തിരിച്ചതായും ഇവർക്ക് ഇന്ന് മുതൽ രാജ്യത്ത് പ്രവേശിക്കാനാകുമെന്നും അധികൃതർ അറിയിച്ചു.

ഇതോടെ ഈ 5 രാജ്യങ്ങളിൽ നിന്നുള്ള ജർമ്മനിയിലെ താമസക്കാരോ പൗരന്മാരോ അല്ലാത്തവർക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ തടസങ്ങളുണ്ടാകില്ല.എന്നാൽ ക്വാറന്റൈൻ,കോവിഡ് പരിശോധന തുടങ്ങിയ കാര്യങ്ങളിൽ ഇളവുകളുണ്ടാകില്ല.മറ്റു രാജ്യങ്ങളിൽ കണ്ടു വരുന്ന കോവിഡ് വൈസിന്റെ പുതിയ വ്യതിയാനത്തെ ചെറുക്കാനാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചതെന്നും എന്നാൽ നിലവിൽ ഡെൽറ്റ വകഭേദം ജർമ്മനിയിലും പടർന്നു പിടിക്കുന്നതിനാൽ മറ്റു രാജ്യങ്ങൾക്കുള്ള വിലക്ക് നീക്കാൻ സാദ്ധ്യതയുണ്ടെന്ന് ജർമ്മൻ ആരോഗ്യമന്ത്രി ജെൻസ് സ്ഫാൻ നേരത്തേ വ്യക്തമാക്കിയിരുന്നു.

എന്നാൽ നലവിൽ ഡെൽറ്റ വകഭേദം അതിവേഗത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ജർമനിഏർപ്പെടുത്തിയിരിക്കുന്ന യാത്രാവിലക്ക് തുടരും.