തിരുവനന്തപുരം: തിരുവല്ലത്ത് കുടുംബങ്ങൾ തമ്മിൽ നിലനിന്ന തർക്കം കൊലപാതകത്തിൽ കലാശിച്ചു. തിരുവല്ലം നിരപ്പിൽ സ്വദേശി രാജിയാണ്(40) അയൽവാസി ഗിരീഷിന്റെ ആക്രമണത്തിൽ മരിച്ചത്. ഇന്ന് പുലർച്ചയായിരുന്നു സംഭവം.

തർക്കത്തിനിടെ ഗിരീഷ് കല്ലുകൊണ്ട് രാജിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. രാജിയുടെ കുടുംബവും ഗിരീഷിന്റെ കുടുംബവും തമ്മിൽ മുൻപും തർക്കം നിലനിന്നിരുന്നതായി സ്ഥലവാസികൾ അറിയിച്ചു.

സംഭവ ശേഷം ഒളിവിൽ പോയ ഗിരീഷിനെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. രാജിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കൊളേജ് മോർച്ചറിയിലേക്ക് മാറ്റി.