ഡൽഹി: ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലെ നവീകരിച്ചടെർമിനൽ 2 2017 ഒക്ടോബർ 29ന് പ്രവർത്തനക്ഷമമാക്കുമെന്ന് ഡൽഹിഇന്റർനാഷണൽ എയർപോർട് ലിമിറ്റഡ് അറിയിച്ചു. ഡൽഹി ഇന്റർനാഷണൽഎയർപോർട് ലിമിറ്റഡിന്റെ നിർദേശങ്ങൾ അനുസരിച്ച് ഗോഎയറിന്റെ മുഴുവൻപ്രവർത്തനങ്ങളും 29ന് 00:01ാം മണിക്കൂറിൽ ടെർമിനൽ രണ്ടിലേക്ക്മാറ്റുകയാണ്.

ഇന്ദിരാഗാന്ധി എയർപോർട്ടിന്റെ വളർച്ചക്കായി ടെർമിനൽ ഒന്നിലെനവീകരണങ്ങൾ പൂർത്തിയാക്കുംവരെ ഗോ എയറിന്റെ എല്ലാ പ്രവർത്തനങ്ങളുംടെർമിനൽ രണ്ടിലേക്ക് മാറ്റുന്നതിനായി ഡിയാലുമായി പരസ്പര ധാരണയായിട്ടുണ്ട്.ടെർമിനൽ ഒന്നിലെ ലാൻഡ് സ്ലൈഡ്, ടെർമിനൽ, എയർസ്ലൈഡ് എന്നീ പ്രധാനഭാഗങ്ങളിലായി നടക്കുന്ന വിപൂലീകരണ പ്രവർത്തനങ്ങൾ നാല് വർഷത്തിനുള്ളിൽപൂർത്തീകരിക്കും.