കൊച്ചി: സ്വർണ വില വീണ്ടും താഴേക്ക്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 34,600 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4325 രൂപയായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ വില ചാഞ്ചാട്ടത്തിലാണ്. 19ന് ഈ മാസത്തെ കുറഞ്ഞ നിരക്കായ 34,400ൽ എത്തിയ വില പിന്നീട് ഉയർന്നിരുന്നു. ചൊവ്വാഴ്ച 35,000ന് മുകളിൽ എത്തിയ വില ബുധനാഴ്ച 80 രൂപ ഇടിഞ്ഞ് 35,000ൽ എത്തി. ഇന്നലെ 280 രൂപയാണ് കുറഞ്ഞത്.

കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളിൽ വില ഇടിവു പ്രകടിപ്പിച്ചെങ്കിലും ട്രെൻഡ് നിലനിന്നില്ല. തിരിച്ചുകയറിയ വില പിന്നീട് ഏറിയും കുറഞ്ഞും ചാഞ്ചാടി നിൽക്കുകയാണ്.