കൊച്ചി: കേരളത്തിൽ സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 33,800 രൂപയായി. ഗ്രാമിന് 15 രൂപ കൂടി. ഒരു ഗ്രാം സ്വർണത്തിന് 4,225 ആയി.

അഞ്ചു ദിവസം തുടർച്ചയായി മാറ്റമില്ലാതെ നിന്ന സ്വർണ വില 18ാം തീയതി 160 രൂപ കൂടിയപ്പോൾ ഇന്നലെ 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഇന്ന് പവന് 120 രൂപയുടെ വർധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കൂടിയും കുറഞ്ഞും ചാഞ്ചാട്ടത്തിലാണ് സ്വർണ വില. ഇതു തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ദ്ധർ പറയുന്നു.