കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന് 35,760 രൂപയും ഗ്രാമിന് 4,470 രൂപയുമായി. ബുധനാഴ്ച പവന് 200 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വിപണിയിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ദീപാവലിയോടനുബന്ധിച്ചുള്ള 'ധൻതേരസ്' ദിനത്തിൽ നേട്ടം കൊയ്ത് രാജ്യത്തെ സ്വർണ വ്യാപാര മേഖല. 'ധൻതേരസ്' മുഹൂർത്തത്തിൽ രാജ്യ വ്യാപകമായി 7,500 കോടി രൂപയുടെ വിൽപന നടന്നതായാണ് കണക്ക്. ഏകദേശം 15 ടൺ സ്വർണമാണ് രാജ്യത്തെ ജ്വലറികൾ ഈ ദിവസം വിറ്റഴിച്ചത്.