കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്.സമീപകാലത്തെ ഏറ്റവും വലിയ വിലക്കുറവാണ് ഇന്ന് വിപണിയിൽ സ്വർണ്ണത്തിന്. പവന് 33,680 ആണ് ഇന്നത്തെ സ്വർണ വില . സമീപകാലത്ത് സ്വർണ വില 34,000ൽ താഴെ എത്തുന്നത് ആദ്യമാണ്.

പവന് 760 രൂപയാണ് ഇന്നു കുറഞ്ഞത്. ഗ്രാമിന് 95 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 4210 രൂപ. ഇന്നലെ ഇത് 4305 രൂപ ആയിരുന്നു.

ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെ ഏതാനും ദിവസങ്ങളിൽ സ്വർണവില താഴ്ന്നിരുന്നു. പിന്നീട് കൂടിയും കുറഞ്ഞും നിന്ന സ്വർണവില കഴിഞ്ഞദിവസമാണ് ആറുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയത്.