മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മൂന്ന് യാത്രികരിൽ നിന്നായി നാലേമുക്കാൽ കിലോ സ്വർണം പിടികൂടി. ഒരുകോടി 90 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.

കോഴിക്കോട് സ്വദേശി ഹനീഫയിൽ നിന്നും 2.28 കിലോഗ്രാം സ്വർണവും, മലപ്പുറം സ്വദേശികളായ രവീന്ദ്രനിൽ നിന്ന് 2 കിലോ സ്വർണവും, അബ്ദുൾ ജലീൽ നിന്ന് 355 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ഇതിന് ഒരുകോടി 90 ലക്ഷം രൂപ വിലവരുമെന്നാണ് കണക്ക്കൂട്ടൽ.

പിടിയിലായ ഇവർ വിവിധ വിമാനത്തിൽ വന്നവരാണ്. ഒരേ കള്ളക്കടത്ത് സംഘത്തിൽപ്പെട്ടവരാണ് പിടിയിലായവർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കരിപ്പൂരിൽ നിന്ന് വ്യാപകമായി സ്വർണം പിടികൂടിയിരുന്നു.