വാഷിങ്ടൺ :ടെക്ക് വ്യവസായ രംഗത്ത് പുതിയ തൊഴിലാളി സംഘടന രൂപീകരിച്ച് ഗൂഗിൾ ജീവനക്കാർ. ചൂഷണങ്ങളെ അതിജീവിച്ചു ജോലി ചെയ്യാൻ കഴിയുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്.

ഗൂഗിളിലെ തൊളിലാളി പ്രശ്നങ്ങൾ ഏറെ കാലമായി ചർച്ചയാവുന്നുണ്ട്. സാങ്കേതിക വ്യവസായ രംഗത്ത് ഈ രീതിയിലൊരു തൊഴിലാളി പ്രസ്ഥാനം രൂപമെടുക്കുന്നത് അപൂർവമാണ്.

മുൻപ് ഫേസ്‌ബുക്ക് പോലെയുള്ള വൻകിട കമ്പനികളുടെ നിലപാടുകൾക്കെതിരെ തൊഴിലാളികൾ സംഘടിത സമരങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ അവയൊന്നും തൊഴിലാളി സംഘടനാ രൂപത്തിലേക്ക് മാറിയിരുന്നില്ല.