കൊച്ചി: സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള പുതിയ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഇൻസ്റ്റാഗ്രാമിലാണ് ഗോപി സുന്ദർ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

'പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- ......' എന്നാണ് ചിത്രത്തിന് ഗോപി സുന്ദർ ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന സൂചനകളാണ് ചിത്രം നൽകുന്നത്. ഗോപി സുന്ദറിനും അമൃതയ്ക്കും ആശംസകൾ നേർന്ന് ഒട്ടേറെയാളുകൾ കമന്റ് ചെയ്തിട്ടുണ്ട്.

മൂന്ന് ആഴ്ച മുൻപ് ഗോപി സുന്ദറിന്റെ സ്റ്റുഡിയോയിൽ ഗാനം റെക്കോഡ് ചെയ്യുന്ന വേളയിൽ ഇരുവരും ചേർന്നുള്ള ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.