തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ അപമാനിക്കാൻ ശ്രമിച്ച ആൾക്ക് അതേ നാണയത്തിൽ സംഗീതസംവിധായകൻ ഗോപി സുന്ദർ. ജീവിതപങ്കാളി അഭയ ഹിരൺമയിക്കു പിറന്നാൾ മംഗംളങ്ങൾ നേർന്ന് ഗോപിസുന്ദർ പങ്കുവച്ച ചിത്രത്തിനു നേരെയാണ് വിമർശനം ഉണ്ടായത്.

താജ്മഹലിന് മുന്നിൽ അഭയയോടൊപ്പമിരിക്കുന്ന ഒരു പഴയ ചിത്രമാണ് ഗോപിസുന്ദർ പങ്കുവെച്ചത്.ഇതിനു താഴെയാണ് 'ഗോപിയേട്ടാ, നിങ്ങൾക്ക് ഓരോ മാസവും ഓരോ ഭാര്യ ആണോ' എന്നു യുവാവ് ചോദിച്ചത്.'നിന്റെ അച്ഛനോടു ചോദിക്ക്' എന്നാണ് ഗോപിസുന്ദർ കുറിച്ചത്.

ചോദ്യവും ഉത്തരവും ഒരേസമയം വൈറലായപ്പോൾ ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്.മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിൽ കൈകടത്തുന്ന പ്രവണത അവസാനിപ്പിക്കണം എന്നു കുറിച്ച് നിരവധി പേർ ഗോപി സുന്ദറിനെ പിന്തുണച്ചു. കമന്റിട്ടയാളെ ന്യായീകരിച്ചും പലരും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇരുവരും ഒരുമിച്ചിരിക്കുന്ന പഴയകാല ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. 'ഈ ചിത്രം എടുക്കുന്ന സമയത്ത് നിനക്ക് പ്രായം പത്തൊൻപതായിരുന്നു. നീ എനിക്ക് എല്ലാമാണ്. നിന്നെക്കുറിച്ചു വിവരിക്കാൻ എനിക്കു വാക്കുകൾ കിട്ടുന്നില്ല പൊന്നേ. ഞാൻ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു', ചിത്രത്തിനൊപ്പം ഗോപി സുന്ദർ കുറിച്ചു.