തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യകിറ്റിൽ ഈ മാസം പന്ത്രണ്ടിനം സാധനങ്ങൾ. കഴിഞ്ഞ മാസത്തെ വിഷുകിറ്റിൽ പതിനാലിനം സാധനങ്ങളാണ് നൽകിയത്. ഇതിൽ നിന്ന് കടുകും സോപ്പും ഒഴിച്ച് പന്ത്രണ്ട് ഇനങ്ങൾ നൽകാമെന്ന് സപ്ലൈകോ സർക്കാരിനെ അറിയിച്ചു.

അതിഥി തൊഴിലാളികൾക്കുള്ള കിറ്റിൽ അഞ്ചുകിലോ അരിയും ഉൾപ്പെടുത്തും. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഫോർട്ടിഫൈഡ് ആട്ട ഉൾപ്പെടുത്തും. വെള്ളിയാഴ്ചയോടെ വിതരണം തുടങ്ങാനാണ് നിർദേശമെങ്കിലും ജീവനക്കാർക്കിടയിൽ കോവിഡ് പടരുന്നത് കിറ്റ് തയാറാക്കൽ ജോലികളെ ബാധിക്കുമോയെന്നാണ് ആശങ്ക