തിരുവനന്തപുരം: സർക്കാർ വാടകയ്ക്ക് നൽകിയ കടമുറികളുടെ വാടക ഒഴിവാക്കിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. 2021 ജൂലൈ മുതൽ ഡിസംബർ വരെയുള്ള വാടക ഒഴിവാക്കിയുള്ള ഉത്തരവാണ് പുറത്തിറക്കിയത്.

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ അവതരിപ്പിച്ച കോവിഡ് അനുബന്ധ പാക്കേജിൽ സർക്കാർ വാടകയ്ക്ക് നൽകിയ കടമുറികളുടെ ആറു മാസത്തെ വാടക ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതാണ് പ്രാവർത്തികമാക്കിയതെന്നും മന്ത്രി പറഞ്ഞു.