കൊച്ചി: നടനായും ടെലിവിഷൻ അവതാരകനായും തിളങ്ങിയിട്ടുള്ള ഗോവിന്ദ് പത്മസൂര്യ മലയാളികൾക്കെന്നും പ്രീയപ്പെട്ടവനാണ്. ഇപ്പോൾ സീ കേരള ചാനലിൽ ബിസിംഗ ടി.വി. ഷോയിൽ അവതാരകൻ ആയി അദ്ദേഹം മടങ്ങിയെത്തുന്നു എന്നാണ് പുതിയ വാർത്തകൾ. ജിപി മുമ്പ് സീ കേരളയുടെ റിയാലിറ്റി ഷോ ആയ മിസ്റ്റർ ആൻഡ് മിസിസ്സിൽ ജഡ്ജായും എത്തിയിരുന്നു.

ബിസിംഗ മൊബൈൽ ആപ്പിലൂടെ പ്രേക്ഷകർക്കും തെരഞ്ഞെടുത്തിട്ടുള്ള 6 പബ്ലിക് ബിഡ്ഡർമാർക്കും ഒരു സെലിബ്രിറ്റി അതിഥിയുമായി തൽസമയ ഇന്ററാക്ഷനുള്ള അവസരം ബിസിംഗ ടി.വി. ഷോയുടെ പ്രത്യേകതയാണ്. പങ്കെടുക്കുന്നതിനായി ബിസിംഗ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുകയും റെജിസ്റ്റർ ചെയ്യുകയും വേണം. ജി.പി.യുടെ ബഹുമുഖ വ്യക്തിത്വവും വൻ ജനപ്രീതിയും സെലിബ്രിറ്റി അതിഥിക്കും പ്രേക്ഷകർക്കുമിടയിൽ രസകരമായ കെമിസ്ട്രീ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.

പ്രേക്ഷകരെ തത്സമയം പങ്കാളികളാക്കാൻ സാധിക്കുന്ന ആദ്യത്തെ ടിവി ഷോ ആണ് ബിസിംഗ ഷോ. 'ബിസിംഗ മൊബൈൽ ആപ്പ് മുഖേനയാണ് തൽസമയം പ്രേക്ഷകർക്ക് ഷോയിൽ പങ്കാളികളാകാൻ സാധിക്കുന്നത്.

'ഒരു മൊബൈൽ ആപ്പ് മുഖേന തത്സമയം പ്രേക്ഷകരെ പങ്കാളികളാക്കുന്ന ആദ്യ ടി.വി ഷോ ആണ് ബിസിംഗ. ഇത് തത്സമയം കളിക്കാനും വമ്പൻ സമ്മാനങ്ങൾ നേടാനും സീ കേരള ചാനൽ പ്രേക്ഷകരെ പ്രാപ്തമാക്കും. ഈ ഷോയിലൂടെ ഞങ്ങളുടെ പ്രേക്ഷകർക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള ഒരു വേദി ഞങ്ങളൊരുക്കുകയാണ്.' സീ കേരള ബിസിനസ്സ് ഹെഡ് സന്തോഷ് ജെ നായർ പറഞ്ഞു

ബിസിംഗയ്ക്കു വേണ്ടി ഒരു അവതാരകനായി മടങ്ങിയെത്തുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നായിരുന്നു ഗോവിന്ദ് പത്മസൂര്യയുടെ പ്രതികരണം. ' ഈ ഷോയുടെ ഐഡിയ വളരെ പ്രത്യേകതയുള്ളതിനാലാണ് ഈ പ്രോജക്ട് ഏറ്റെടുക്കാൻ ഞാൻ തയ്യാറായത്. എന്റെ പ്രേക്ഷകരുമായി ഇടപഴകാനും അവരെ വീണ്ടും ആനന്ദിപ്പിക്കാനും ഞാൻ ആവേശപൂർവ്വം കാത്തിരിക്കുന്നു,'' ഗോവിന്ദ് പത്മസൂര്യ പറഞ്ഞു.

''ഓൺലൈനും ടി.വി. ഫോർമാറ്റുകളും തമ്മിലുള്ള വിടവ് നികത്തുന്നതാണ് ഈ ഷോ. ടിവി. ഫോർമാറ്റിൽ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിച്ചേരുന്നതിനായി മുന്നോട്ടുപോകുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു കുതിച്ചുചാട്ടമാണ് ഇത്. ജി.പി. ഒരു മികച്ച അവതാരകനാണ്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഷോയ്ക്ക് പുതിയൊരു ഊർജം പകരുകയും മാനം സൃഷ്ടിക്കുകയും ചെയ്യും. ആകർഷകമായ വ്യക്തിത്വത്തിനുടമയായ അദ്ദേഹത്തിന്റെ അവതാരകൻ എന്ന രീതിയിലുള്ള സാന്നിദ്ധ്യം ഞങ്ങൾ ലക്ഷ്യമിട്ടിരിക്കുന്ന നേട്ടം കൈവരിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയുണ്ട്.'' ബിസിംഗയുടെ പ്രതിനിധി പീയൂഷ് രാജ്ഗാർഹിയ പറഞ്ഞു.

ഗോവിന്ദ് പത്മസൂര്യ അദ്ദേഹത്തിന്റെ കരിയർ ആരംഭിച്ചത് 2008ലാണ്. അന്നുമുതൽ അദ്ദേഹം തന്റെ പ്രേക്ഷകർക്ക് ശ്രദ്ധേയമായ പ്രകടനങ്ങളാണ് കാഴ്‌ച്ചവച്ചുകൊണ്ടിരിക്കുന്നത്. മലയാള ചിത്രമായ അടയാളങ്ങളിലെ മുഖ്യ കഥാപാത്രമായി വേഷമിട്ടുകൊണ്ടാണ് അദ്ദേഹം സിനിമാ മേഖലയിലേക്ക് ചുവടുവച്ചത്. എം.ജി. ശശിയുടെ സംവിധാനത്തിൽ അരവിന്ദ് വേണുഗോപാൽ നിർമ്മിച്ച ഈ ചലച്ചിത്രത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. തമിഴിലെ അരങ്ങേറ്റ ചിത്രമായ കീയും തെലുങ്കിലെ അരങ്ങേറ്റ ചിത്രമായ അലാ വൈകുണ്ഡപുരമുലൂവും വ്യാപകമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അഭിനയത്തിനു പുറമേ, നിരവധി ടി.വി. പരിപാടികളുടെ അവതാരകനായും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. പരിശീലനം സിദ്ധിച്ച ഒരു കർണാടിക് സംഗീതജ്ഞൻ എന്ന നിലയിൽ നിർമന എന്ന സംഗീത ആൽബത്തിലൂടെ അദ്ദേഹം ഗാനരംഗത്തും ചുവടുവച്ചിട്ടുണ്ട്. ഈ ഷോ 2021 ഓഗസ്റ്റ് 7ന് വൈകുന്നേരം 6 മണി മുതൽ സീ കേരളയിൽ സംപ്രേഷണം ചെയ്തു തുടങ്ങുന്നതാണ്.