തിരുവനന്തപുരം: ജനങ്ങൾ പൊറുതിമുട്ടിയ മൂന്നുമാസക്കാലയളവിൽ സർക്കാർ ഖജനാവിലേക്കെത്തിയത് കോടികൾ.ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ ചുമത്തിയ പിഴയിനത്തിലാണ് കോടികളുടെ വരുമാനം സർക്കാറിനുണ്ടായത്.ഓണക്കാല ആഘോഷങ്ങൾക്കായി കേരളം തുറന്നകൊടുക്കന്നതിന് മുന്നോടിയായി പുറത്തുവിട്ട കണക്കുകളിലാണ് ഖജനാവിലെ കോടികളുടെ കിലുക്കം പുറത്തറിഞ്ഞത്.

രണ്ടാം തരംഗം നിയന്ത്രിക്കുന്നതിനുള്ള ലോക്ക്ഡൗൺ ഏർപ്പെടുത്തിയ മെയ് എട്ടു മുതൽ ഓഗസ്റ്റ് നാലിന് ഇളവുകൾ പ്രഖ്യാപിച്ചതു വരെയുള്ള കണക്കാണിത്.ഇക്കാലയളവിൽ 17.75 ലക്ഷം കേസുകളിൽ നിന്നായി 125 കോടിയിലേറെ രൂപയാണ് സർക്കാർ ജനങ്ങളിൽനിന്നു പിഴയായി ഈടാക്കിയത്.ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കുരുങ്ങി വരുമാനമില്ലാതെ ജനങ്ങൾ പൊറുതിമുട്ടിയ മൂന്നുമാസക്കാലത്താണ് ഈ നേട്ടമെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ചുമത്തുന്ന കേസുകളിൽ മാസ്‌ക് ധരിക്കാത്ത കേസുകളായിരുന്നു കൂടുതൽ.10.7 ലക്ഷം കേസുകൾ മാസ്‌ക് ധരിക്കാത്തതിനായി രജിസ്റ്റർ ചെയ്തു.അഞ്ഞൂറു രൂപയാണ് ഈ ഇനത്തിൽ പിഴയായി ഇടാക്കുന്നത്. 10.7 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ ഇതിൽനിന്ന് 53.6 കോടി രൂപ പിഴയിനത്തിൽ ലഭിച്ചെന്നാണ് കണക്കാക്കുന്നത്.

4.7 കേസുകളാണ് സാമൂഹ്യ അകലം പാലിക്കാത്തതിനും മറ്റുമായി എടുത്തത്. 2.3 ലക്ഷം വാഹനങ്ങൾ ലോക്ക്ഡൗൺ ലംഘനത്തിന്റെ പേരിൽ പിടിച്ചെടുത്തു. അഞ്ഞൂറു രൂപ മുതൽ അയ്യായിരം വരെയാണ്, പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം വിവിധ ലംഘനങ്ങൾക്കു പിഴ. പിഴയിനത്തിൽ ആകെ എത്ര ഈടാക്കിയെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 125 കോടി മുതൽ 150 കോടി വരെയാണ് ഇതെന്നാണ് റിപ്പോർട്ട്.

മാസ്‌ക് ധരിക്കാത്തതിന് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ലോക്ക്ഡൗൺ ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിന് രണ്ടായിരം രൂപ വച്ച് 46 കോടി പിഴ ഈടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ക്വാറന്റൈൻ ലംഘനത്തിനും രണ്ടായിരം രൂപയാണ് പിഴ. ഇത്തത്തിൽ 5920 കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സാമൂഹ്യ അകലം പാലിക്കാത്തതിനും കൂട്ടംകൂടിയതിനും അഞ്ഞൂറു മുതൽ അയ്യായിരം വരെയാണ് പിഴ.