തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഈ വർഷത്തെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചു. കോവിഡ് കാരണമുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നടപടി. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതുവരെയാണ് ആനുകൂല്യങ്ങൾ മരവിപ്പിച്ചിരിക്കുന്നത്.

ഒരു മാസത്തെ ശമ്പളമാണ് ജീവനക്കാർക്ക് ലീവ് സറണ്ടറായി ലഭിക്കുന്നത്. ഒരു വർഷത്തെ അവധിയിൽ ഉപയോഗിക്കാത്ത 30 അവധികൾ സറണ്ടർ ചെയ്യാം. മൂന്നാം തവണയാണ് ലീവ് സറണ്ടർ സർക്കാർ മരവിപ്പിക്കുന്നത്. കോവിഡിനെത്തുടർന്നായിരുന്നു മൂന്നു തവണയും നടപടി.

ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെയും പാർടൈം തൊഴിലാളികളെയും നടപടികളിൽനിന്ന് ഒഴിവാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഒരു തവണ ലീവ് സറണ്ടർ പിഎഫിൽ ലയിപ്പിക്കുകയും ചെയ്തു.