കോതമംഗലം: മലക്കപ്പാറ അറാക്കപ്പ് ആദിവാസികോളനിവാസികളുടെ ഭൂമിപ്രശ്നത്തിൽ സർക്കാർ ഇടപെടൽ. ഇന്ന് രാവിലെ കോതമംഗലം തഹസീൽദാർ റെയിച്ചൽ കെ വറുഗീസ് കോളനിവാസികളെ താമസിപ്പിച്ചിട്ടുള്ള ഇടമലയാർ ട്രൈബൽ ഹോസ്റ്റലിലെത്തി വിവരങ്ങൾ ശേഖരിച്ചു. ജില്ലാകളക്ടർ നിർദ്ദേശിച്ചതനുസരിച്ചാണ് കോളനിവാസികളെ കാണാൻ എത്തിയതെന്നും വിശദമായ റിപ്പോർട്ട് ഉടൻ കളക്ടർക്ക് സമർപ്പിക്കുമെന്നും തഹസീൽദാർ മാധ്യമങ്ങളോട് വ്യക്തമാക്കി.

അറാക്കപ്പിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശത്താണ് കുടിലുകൾ സ്ഥിതിചെയ്തിരുന്നതെന്നും സുരക്ഷിതതാമസ സൗകര്യം ഒരുക്കണമെന്ന് വർഷങ്ങളായി ആവശ്യപ്പെട്ടിട്ടും അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയായിരുന്നെന്നും ഇതെത്തുടർന്നാണ് ഇടമയാറിലെത്തി കുടിൽക്കെട്ടാൻ നീക്കം നടത്തിയതെന്നുമാണ് കോളനിവാസികളുടെ വെളിപ്പെടുത്തൽ.കുടിൽ കെട്ടൽ നീക്കം വനംവകുപ്പധികൃതർ തടയുകയും തുടർന്ന് ട്രൈബൽ ഹോസ്റ്റലിൽ ഇവർക്ക് താമസസൗകര്യം ഏർപ്പെടുത്തുകയുമായിരുന്നു.ആദ്യദിവസം ഹോസ്റ്റൽ തുറന്നുനൽകാത്തതും ഭക്ഷണവും വെള്ളവും തലചായ്ക്കാനിടവും ലഭ്യമാക്കാതിരിക്കുകയും ചെയ്ത വനംവകുപ്പ് ജീവനക്കാരുടെ നടപടി വിവാദമായിരുന്നു.

തുടർന്ന് ഇന്നലെ വൈകിട്ട് മലയാറ്റൂർ ഡി എഫ് ഒ യുടെ നിർദ്ദേശം പ്രകാരം ട്രൈബൽ ഹോസ്റ്റൽ തുറന്നുനൽകി.കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന 33 അംഗസംഘമാണ് കുടിൽകെട്ടി താമസത്തിനെത്തിയത്.സാധനങ്ങളെല്ലാം ഭാണ്ഡങ്ങളിലാക്കി,അരുമകളായ വളർത്തുമൃഗങ്ങളുമായിട്ടാണ് ഇവരെത്തിയിട്ടുള്ളത്.ഇടമലയാർ ജലാശയത്തിൽക്കൂടി ,പ്രതികൂല കാലാവസ്ഥയെ വകവയ്ക്കാതെ 6 മണിക്കൂർ പോണ്ടിയിൽ(ഇല്ലികൾ കൂട്ടിക്കെട്ടിയ ചങ്ങാടം)സഞ്ചരിച്ചാണ് ഇവർ ഇടമലയാറിൽ എത്തിയത്.ഈ സമയം കൊണ്ട് 28 കിലോമാറ്ററാണ് ഇവർ സഞ്ചരിച്ചത്.മീറ്റർ ിട്ടാതെ മടങ്ങിപ്പോവില്ലന്നാണ് ഇവർ വ്യക്തമാക്കിയിട്ടുള്ളത്.ഈ സാഹചര്യത്തിലാണ് പ്രശ്നം പരിഹരിക്കാൻ സർക്കാർ തലത്തിൽ നീക്കം ആരംഭിച്ചിട്ടുള്ളത്.

ഇവിരുടെ ഭൂമിപ്രശ്നത്തിൽ രാഷ്ട്രീയ ഇടപെടലുകളും ശക്തമായിട്ടുണ്ട്. യുഡിഎഫ് ജില്ലാകൺവീനർ ഷിബുതെക്കും പുറത്തിന്റെ നേതൃത്വത്തിലുള്ള യൂഡിഎഫ് സംഘം തഹസീർദാരെ സന്ദർശിച്ച, കോളനിവാസികളുടെ പുനരധിവാസത്തിനുള്ള നടപടികൾ പരമാവധി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു. കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് ഉദ്യോഗസ്ഥ സംഘം ഉറപ്പുനൽകിയതായി ഷിബു തെക്കുംപുറം അറിയിച്ചു.കോളനിവാസികളുടെ ഭൂമിപ്രശ്നം ഐക്യജനാധിപത്യമുന്നണി ഗൗരവമായിട്ടാണ് കാണുന്നതെന്നും സർക്കാർ ആവശ്യമായ നിപടികൾ സ്വീകരിച്ചില്ലങ്കിൽ കോളനിവാസികളുടെ അതിജീവനപോരാട്ടത്തിൽ തങ്ങളും പങ്കാളികളാവുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇവരുടെ പ്രശ്നം പരിഹരിക്കാനും പുനരധിവസിപ്പിക്കാനും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.സർക്കാരിന്റെ ഭാഗത്തു നിന്നും മനുഷ്യത്വപരമായ ഇടപെടൽ ഉണ്ടാകണം. ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.

കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളകൈയൻ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി എബ്രാഹം, സി.ജെ. എൽദോസ്, വിൻസി മോഹനൻ, കെ.എ.സിബി, പി.പി.ജോഷി, എൽദോസ് ബേബി, ജയിംസ് കോറമ്പേൽ, ആഷ്വിൻ ജോസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.കോളനിവാസികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച്, ഭക്ഷ്യകിറ്റും നൽകിയാണ്് യൂഡിഎഫ് സംഘം മടങ്ങിയത്.സുരക്ഷതിമായ താമസസൗകര്യം ഇല്ലാത്തതിനെത്തുടർന്ന് കോളനിവാസികൾ നേരിടുന്ന വിഷമതകൾ മറുനാടൻ നേരത്തെ റിപ്പോർട്ടുചെയ്തിരുന്നു.