തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപകരും അനധ്യാപകരും അവരവരുടെ കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിൽ തന്നെ പഠിപ്പിച്ച് മാതൃക കാട്ടണമെന്ന് മന്ത്രി വി ശിവൻകുട്ടി.

ദേശീയതലത്തിൽ തന്നെ ഉന്നത വിജയം കരസ്ഥമാക്കാൻ കേരളത്തിലെ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് ആകർഷണീയമാകുന്ന തരത്തിൽ ക്രമീകരിക്കണം. കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കാൻ സാമൂഹിക - സാംസ്‌കാരിക സംഘടനകളും എൻ.ജി.ഒകളും ഇടപെടണമെന്നും മന്ത്രി ശിവൻകുട്ടി അഭ്യർത്ഥിച്ചു.

വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിനായി ആര്യ സെൻട്രൽ സ്‌കൂൾ 1988-2002 അലുമ്‌നി ബാച്ച് സമാഹരിച്ച സ്മാർട്ട്ഫോണുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.