ഗ്രീൻ ചിക്കൻ ബിരിയാണി 

കോഴി 1 കിലൊ
പുതിന ഇല ½ കപ്പ്
മല്ലിയില ½ കപ്പ്
ഉലുവ പൊടിച്ചത് 1 ടീസ് സ്പൂൺ
മഞ്ഞൾപ്പൊടി 1/2 ടീസ് സ്പൂൺ
സവാള 1 നീളത്തിൽ അരിഞ്ഞ് വറുത്തത്
ഇഞ്ചി/വെളുത്തുള്ളി 2 ടേ.സ്പൂൺ
പച്ചമുളക് 5
ഉപ്പ് പാകത്തിന്
നെയ്യ് 1/4 കപ്പ്
തൈര് 1 കപ്പ്
കറുവാപ്പട്ട,ഗ്രാംബു, ഏലക്ക 1 ടീ.സ്പൂൺ

പാകം ചെയ്യുന്നവിധം
കോഴിക്കഷണങ്ങൾ പച്ചയായി നെയ്യിൽ വറുത്ത് എടുക്കുക. മല്ലിയിലയും, പുതിന ഇലയും, ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും , മഞ്ഞപ്പൊടിയും, ഉപ്പും ഉലുവയും ചേർത്തരക്കുക. ഈ അരപ്പ് ചിക്കൻ വറുത്തനെയ്യിൽ വഴറ്റുക. വറുത്തുവച്ചിരിക്കുന്ന സവാളയും ചേർത്ത്, തൈരും ചേർത്ത് വഴറ്റുക. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന ചിക്കനും ചേർത്ത് വഴറ്റുക. ഇതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന 1 ½ കപ്പ് അരിയും ചേർത്ത്. അതിൽ അതിന്റെ ഇരട്ടി വെള്ളവും ഒഴിച്ച് ചെറുതീയിൽ അരിവേവാൻ വെക്കുക.

15 മിനിറ്റ് പാത്രം മൂടി വേവിക്കുക. വെള്ളം ബാക്കിയുണ്ടെങ്കിൽ അതും പറ്റി വരുമ്പോൾ കോഴിയിലുള്ള എണ്ണയും തെളിഞ്ഞു വരും. അരിവേവുന്ന പരുവത്തിൽ ഇറക്കിവച്ച്, ഉള്ളി സാലഡും, പപ്പടവും, അച്ചാറും ചേർത്തു കഴിക്കുക.

കുറിപ്പ് പുതിന ഇലയും മല്ലി ഇലയും നമ്മുടെ നിത്യഭക്ഷ്യവസ്തുക്കളിൽ ഒരിനമായി മാറിക്കൊണ്ടിരിക്കുകയാണ്. ഔഷധ ഗുണത്തോടൊപ്പം നല്ല സുഗന്ധവും ഉള്ള ഒരു സസ്യം ആണ് പുതിന ,പുതിനയില ദഹനത്തെ സഹായിക്കുന്നതിനൊപ്പം ഉദരസംബന്ധമായ എല്ലാ അസുഖങ്ങൾക്കും ഉത്തമരുന്നാണ്. ദിവസവും രാവിലെ ഒരു ടീസ്പൂൺ മല്ലിയില നീര് തേനും ചേർത്ത് കഴിച്ചാൽ രോഗപ്രതിരോധശക്തി വർധിക്കും. മല്ലിയില ദഹനത്തെ സഹായിക്കുകയും ഗ്യാസ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ .സുഗന്ധം പുറപ്പെടുവിക്കുന്ന ഇലകളുള്ള സസ്യങ്ങളുടെ വർഗത്തിൽ പെടുന്ന ഒരു ഔഷധ സസ്യമാണ് പുതിന.