മയാമി: ഫ്‌ളോറിഡയിലെ മയമിയിൽ സംഗീതപരിപാടിക്കിടെയുണ്ടായ വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു.7630 നോർത്ത് വെസ്റ്റ് 186 സ്ട്രീറ്റിലുള്ള എൽമുല വിരുന്നു ഹാളിൽ പുലർച്ചെ 12.30 ന് ശേഷമാണ് വെടിവയ്‌പ്പ് നടന്നത്.അക്രമണത്തിൽ 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മൂന്നു പേരടങ്ങുന്ന സംഘം ആൾക്കുട്ടത്തിനിടയിലേക്ക് കടന്നുകയറി വെടിവയ്ക്കുകയായിരുന്നു. സംഭവശേഷം ഇവർ രക്ഷപ്പെട്ടതിനാൽ പ്രതികളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിട്ടില്ല. പരിപാടി അവാസാനിച്ചതിന് ശേഷമാണ് അക്രമമുണ്ടായത്.അക്രമികൾ വെളുത്ത നിസ്സാൻ പാത്ത്‌ഫൈൻഡറിൽ കയറി റൈഫിളുകളും കൈ തോക്കുകളുമായി ജനക്കൂട്ടത്തിലേക്ക് വെടിയുതിർക്കുകയായിരുന്നവെന്ന് ദൃസാക്ഷികൾ പറയുന്നു.

ഗുരുതരമായ പരിക്കേറ്റ എട്ട് പേരെ പൊലീസ് തന്നെ ആശുപത്രികളിലേക്ക് മാറ്റിയതായും മറ്റ് 12 പേർ സ്വയം ആശുപത്രിയിൽ ചികിത്സ തേടിയതായും മിയാമി-ഡേഡ് പൊലീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഫ്രെഡി റാമിറെസ് പറഞ്ഞു.