രീരമാസകലം പച്ച കുത്തുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ് യുവതലമുറയിൽ. എന്നാൽ അതുവഴി നിങ്ങൾ വിളിച്ചു വരുത്തുന്നത് കാൻസർ എന്ന മഹാവ്യാധിയെയാണെന്ന് ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നു. സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യുയോർക്കിലെ ശസ്ത്രജ്ഞരാണ് 56 തരം പച്ച കുത്ത് മഷികൾ പഠന വിധേയമാക്കി ഇത്തരത്തിലൊരു റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. ഇവയിലെല്ലാം ആസോ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഈ സംയുക്തങ്ങൾ സൂര്യപ്രകാശത്തിൽ ഉള്ള അൾട്രാ വയലറ്റ് രശ്മികൾ മൂലം വിഘടിക്കുകയും കാൻസറിന് കാരണമാകുന്ന രാസപദാർത്ഥങ്ങളായി മാറുകയും ചെയ്യുമെന്നാണ് പഠനത്തിൽ തെളിഞ്ഞത്. മാത്രമല്ല, മിക്ക മഷികളിലും ഈ സംയുക്തങ്ങളുടെ കണങ്ങൾ 100 നാനോമീറ്ററിനേക്കാൾ വലിപ്പം കുറഞ്ഞവയാണ്. ഇവയക്ക് ത്വക്കിലെ സുഷിരങ്ങളിലൂടെ വളരെ എളുപ്പത്തിൽ ശരീരത്തിൽ പ്രവേശിക്കുവാൻ കഴിയും എന്നും അവർ ചൂണ്ടിക്കാട്ടുന്നു.

പല രാജ്യങ്ങളിലും കാര്യമായ നിയന്ത്രണങ്ങൾ ഒന്നും തന്നെയില്ലാതെയാണ് ടാറ്റൂ വ്യവസായം പുരോഗമിക്കുന്നത്. എന്നാൽ, യൂറോപ്യൻ യൂണിയൻ പോലെ ചുരുക്കം ചിലയിടങ്ങളിൽ ചെറിയ തോതിലെങ്കിലും ഇതിനു നിയന്ത്രണമുണ്ട്. കാൻസർ വരുമെന്ന ആശങ്കയിൽ ബ്ലൂ ഗ്രീൻ പിഗ്മെന്റുകൾ യൂറോപ്പിൽ നിരോധിച്ചിരിക്കുകയാണ്.

ടാറ്റു കുത്തുന്നവരുടെ ചർമ്മത്തിൽ ചെറീയതോതിലുള്ള പരിക്കുകൾ ഉണ്ടാകും എന്നതിനാൽ അവർ ബാക്ടീരിയ അണുബാധക്ക് കൂടുതലായി ഇരകളാകും എന്നൊരു അപകടം കൂടി ഇതിൽ ഒളിച്ചിരിക്കുന്നുണ്ട്. മാത്രമല്ല, ഹെപ്പറ്റൈറ്റിസ് ബി , സി എന്നിവ പോലുള്ള മാരകരൊഗങ്ങ്ൾക്കും ഇത് സാധ്യത വർദ്ധിപ്പിക്കുന്നു.

കൈകഴുകിയാൽ അത് ഉണക്കണം

കോവിഡ് കാലം മുതൽ കൂടുതലായി കേൾക്കാൻ തുടങ്ങിയ ഒരു കാര്യമാണ് കൂടെക്കൂടെ കൈകഴുകണം എന്നത്. എന്നാൽ ഇപ്പോൾ പുറത്തുവന്ന പഠന റിപ്പോർട്ട് പറയുന്നത് നിങ്ങൾ കൈ കഴൂകൈയാൽ അത് നന്നായി ഉണക്കുകയും വേണമെന്നാണ്. നിങ്ങൾ ശൗചാലയത്തിൽ പോയി പുറത്തുവന്ന് കൈകഴുകിയില്ലെങ്കിൽ ഉണ്ടാകുന്നതിനേക്കാൽ കൂടുതൽ അപകട സാധ്യത കഴുകിയ കൈ ഉണക്കാതിരുന്നാലാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇ കോളി പോലുള്ള ബാക്ടീരിയകൾ നനഞ്ഞ, ഈർപ്പമുള്ള പ്രതലങ്ങളിൽ ഒട്ടിപ്പിടിച്ചിരിക്കും. കൈ നന്നായി ഉണങ്ങിയില്ലെങ്കിൽ അവിടെ ബാക്ടീരിയകളുടെ സാന്നിദ്ധ്യം ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് 50 വർഷത്തെ പരിചയമുള്ള മൈക്രോബയോളജിസ്റ്റായ ഡോ. ഡേവിഡ് വെബ്ബർ പറയുന്നു. പിന്നീട് ഭക്ഷണത്തിനൊപ്പമോ, മൂക്കിലൂടെയോ ഒക്കെ ഈ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുകയും അണുബാധക്ക് കാരണമാവുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടു തന്നെ ആരോഗ്യപരമായ സമീപനം എന്നു പറയുന്നത് കൈ കഴുകുന്നത് മാത്രമല്ല, അത് കഴുകിയതീനു ശേഷം നന്നായി ഉണക്കുന്നതുകൂടിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.