ബംഗളൂരു: ഇന്ത്യൻ സൊസൈറ്റി ഓഫ് ഹീമറ്റോളജി ആൻഡ് ബ്ലഡ് ട്രാൻസ്ഫ്യൂഷന്റെ കർണാടക ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 56-ാമത് വാർഷിക കോൺഫറൻസ് ഹിമറ്റോകോൺ-2015 നു ബംഗളൂരുവിൽ തുടക്കമായി.

നാലു ദിവസം നീണ്ടുനില്ക്കുന്ന കോൺഫറൻസിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള, ഹീമറ്റോളജി, ഹീമറ്റോ-ഓങ്കോളജി, ലബോറട്ടറി മെഡിസിൻ, ബ്ലഡ് ബാങ്കിങ് എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധർ തങ്ങളുടെ കണ്ടുപിടിത്തങ്ങളും ആശയങ്ങളും വിവരിക്കുന്നുണ്ട്. ഹീമറ്റോളജി, ഹീമറ്റോ-ഓങ്കോളജി, രക്താർബുദം, രക്തരോഗങ്ങൾ, ബോൺമാരോ ട്രാൻസ്പ്ലാന്റ് എന്നീ മേഖലകളിലെ ഏറ്റവും നൂതനമായ വികസനങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയായി കോൺഫറൻസ് മാറി.

ഇന്ത്യൻ സൊസൈറ്റി ഓഫ് ഹീമറ്റോളജി ആൻഡ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കർണാടക ചാപ്റ്റർ ഓർഗനൈസിങ് സെക്രട്ടറി ഡോ. ശരത് ദാമോദർ, ചെയർമാൻ ഡോ. സെസിൽ റോസ്. ഡോ. സുനിൽ ഭട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. കോൺഫറൻസ് ഇന്ന് അവസാനിക്കും.