ദോഹ: ഖത്തറിൽ ചെറിയ പെരുന്നാൾ പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ പൊതുമേഖലയിൽ മെയ്‌ ഒമ്പത് ഞായറാഴ്ച മുതൽ മെയ്‌ 18 ചൊവ്വാഴ്ച വരെയാണ് അവധി. മെയ്‌ 19 ബുധനാഴ്ച മുതൽ ജിവനക്കാർ ജോലിക്ക് ഹാജരാകണം.

ഖത്തർ സെൻട്രൽ ബാങ്ക്, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ അവധി ദിനങ്ങൾ സെൻട്രൽ ബാങ്ക് ഗവർണറാണ് നിശ്ചയിക്കുക.ജ്യോതിശാസ്ത്രപരമായ കണക്കുകൾ പ്രകാരം ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) മെയ്‌ 13നായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചിരുന്നു. മെയ്‌ 12ന് ഹിജ്‌റ വർഷം 1442 റമദാനിലെ അവസാനദിനമായിരിക്കും. മെയ്‌ 13 ശവ്വാൽ ഒന്നായിരിക്കുമെന്നും ഖത്തർ കലണ്ടർ ഹൗസ് വ്യക്തമാക്കുന്നു. എന്നാൽ മാസപ്പിറവിയുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനം ഔഖാഫ് മതകാര്യ മന്ത്രാലയത്തിലെ മാസപ്പിറവി നിർണയ സമിതിക്കായിരിക്കും.

മെയ്‌ 11ന് പ്രാദേശിക സമയം രാത്രി 10 ഓടെയാണ് ശവ്വാൽ മാസം പിറക്കുന്നത്. അതിനാൽ വൈകുന്നേരം മാസപ്പിറവി ദൃശ്യമാകുകയില്ല.ജനന സർട്ടിഫിക്കറ്റ് അപേക്ഷകൾ ഓൺലൈനിൽ മാത്രം ചെറിയ പെരുന്നാൾ അവധി ദിനങ്ങളിൽ നവജാത ശിശുക്കളുടെ ജനനസർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കൂവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തി!!െന്റ ലിങ്കിലൂടെയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. വിമൻസ് ഹെൽത്ത് ആൻഡ് റിസർച് സെന്ററിലെ ന്യൂബോൺ രജിസ്‌ട്രേഷൻ ഓഫിസിൽനിന്ന് ജനനസർട്ടിഫിക്കറ്റുകൾ സ്വീകരിക്കാം. രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെയാണ് സമയം. അല്ലെങ്കിൽ ഖത്തർ പോസ്റ്റ് വഴി തപാലിലും കൈപ്പറ്റാൻ കഴിയും.

മരണ സർട്ടിഫിക്കറ്റുകൾ ചെറിയ പെരുന്നാൾ അവധി ദിനങ്ങളിൽ മരണസർട്ടിഫിക്കറ്റ് ഹ്യുമാനിറ്റേറിയൻ സർവിസസ് ഓഫിസിൽനിന്ന് രാവിലെ എട്ടുമുതൽ ഉച്ചക്ക് 12 മണിവരെ അനുവദിക്കും. ജനന മരണ കമ്മിറ്റികൾക്കുള്ള അപേക്ഷകൾ പെരുന്നാൾ അവധി ദിനങ്ങളിൽ ഉണ്ടാകില്ല.',