തിരുവനന്തപുരം: ഇന്ദ്രൻസിനെ നായകനാക്കി റോജിൻ തോമസ് കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഹാഷ് ഹോം' സിനിമ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും. ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് 19നാണ് റിലീസ്.

താരത്തിന്റെ ആദ്യ കമേർസ്യൽ ചിത്രം എന്ന വിശേഷത്തോടെ എത്തുന്ന 'ഹാഷ് ഹോം' സിനിമയുടെ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. സംഗീതം രാഹുൽ സുബ്രഹ്‌മണ്യൻ. ഛായാഗ്രഹണം നീൽ.

ശ്രീനാഥ് ഭാസി, തണ്ണീർ മത്തൻ ഫെയിം നസ്ലിൻ എന്നിവരാണ് ഇന്ദ്രൻസിന്റെ മക്കളായി ചിത്രത്തിൽ എത്തുന്നത്. മഞ്ജു പിള്ള ഭാര്യയായും അഭിനയിക്കുന്നു. വിജയ് ബാബു, ജോണി ആന്റണി, മണിയൻപിള്ള രാജു, ശ്രീകാന്ത് മുരളി, ദീപ തോമസ്, കെപിഎസിലളിത, അനൂപ് മേനോൻ, പ്രിയങ്ക നായർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.