തിരുവനന്തപുരം: ഇന്ദ്രൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹോം എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ് 19ന് ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിനെത്തും.

റോജിൻ തോമസ് ആണ് ചിത്രത്തിന് കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മാണം. രാഹുൽ സുബ്രഹ്‌മണ്യമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നീൽ ആണ് ഛായാഗ്രഹണം. പ്രജീഷ് പ്രകാശ് ആണ് എഡിറ്റർ. 2013 ൽ പുറത്തിറങ്ങിയ ഫിലിപ്‌സ് ആൻഡ് മങ്കി പെൻ എന്ന ചിത്രത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഹോമിനുണ്ട്.


ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിൻ, വിജയ് ബാബു, ജോണി ആന്റണി, മണിയൻപിള്ള രാജു, ശ്രീകാന്ത് മുരളി. കെപിഎസി ലളിത, അജു വർഗീസ്, പ്രിയങ്ക നായർ, മിനോൺ തുങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ