നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഹണിറോസ്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടി തമിഴ്,തെലുങ്ക് തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ, ഫോട്ടോഷൂട്ടിനിടെ താരത്തിനുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താരം തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്.

ഫോട്ടോഷൂട്ടിനിടെ പുഴയോരത്ത് പാറയിൽ ചവിട്ടി നടക്കുന്നതിനിടെ സാരി ധരിച്ച താരം കാൽ വഴുതി പുഴയിലേക്ക് വീഴാൻ പോകുന്നതാണ് വിഡിയോയിലുള്ളത്. ഇത് കണ്ട് ‘ഹണി..ഹണി'...എന്ന് ഏവരും വിളിക്കുന്നതും മേക്കപ്പ് ആർട്ടിസ്റ്റ് ഹണിയെ പിടിച്ച് കയറ്റാൻ നോക്കുന്നതുമൊക്കെയാണ് വിഡിയോയിലുള്ളത്. തല പാറയിൽ ഇടിക്കാതെ തലനാരിഴയ്ക്ക് താരം രക്ഷപ്പെടുകയായിരുന്നുവെന്ന് അണിയറക്കാർ പറഞ്ഞു. അഘോഷ് വൈഷ്ണവം ആണ് ഫോട്ടോഗ്രാഫർ. ശ്രേഷ്ഠയാണ് മേക്കപ്പ്.