മസ്‌കറ്റ്: മസ്‌കറ്റ് ഗവർണറേറ്റിലെ സീബ് വിലയത്തിൽ ഒരു വീടിന് പിടിച്ചതായി സിവിൽ ഡിഫൻസ് സമിതി അറിയിച്ചു. സീബ് വിലായത്തിലെ അൽ ഖൂദ് പ്രദേശത്തുള്ള ഒരു കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.

സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വകുപ്പിന്റെ അഗ്നിശമന സേനാംഗങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. കെട്ടിടത്തിൽ കുടുങ്ങിപ്പോയ പത്ത് പേരെ പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെടുത്തിയതായും സിവിൽ ഡിഫൻസ് സമിതിയുടെ അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.