രുചികരമായ ഗ്രിൽഡ് ഫിഷ് ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ 

  • പച്ചമുളക്(മുളക്‌പൊടി)
  • ഇഞ്ചി
  • വെളുത്തുള്ളി
  • കുരുമുളക്
  • മഞ്ഞൾപ്പൊടി
  • ഉപ്പ്
  • നാരങ്ങാനീര്
  • മീൻ

ഉണ്ടാക്കുന്ന വിധം

പച്ചമുളക്, മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ ഒരുമിച്ചരച്ച്, അല്പം നാരാങ്ങാനീരും ചേർത്ത് മീൻ വരഞ്ഞ ശേഷം അതിലേക്ക് തേച്ചുപിടിപ്പിക്കുക. ഇത് ഒരു മണിക്കൂറെങ്കിലും മൂടി വെക്കണം. ശേഷം ഗ്രില്ല് ചെയ്യുന്നതാണ് നല്ലത്. പച്ചമുളക് രൂചി ഇഷ്ടപ്പെടാത്തവർക്ക് മുളക്‌പൊടിയും ഉപയോഗിക്കാം. മുളക് പൊടി ഉപയോഗിക്കുമ്പോൾ ഇഞ്ചി വെളുത്തുള്ളി കുരുമുളക്, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ഒരുമിച്ചരച്ച് അല്പം നാരാങ്ങാനിരും ചേർത്തുള്ള മസാലയാക്കിയും ഉപയോഗിക്കാം.

ഇതു ചപ്പാത്തിയോടൊപ്പമോ ചോറിന്റെ കൂടെയോ കഴിക്കാം, കൂടെ സവാളയും ഉപ്പും നാരങ്ങാനീരൂം, കരിവേപ്പിലയും കൂട്ടിയുള്ള സാലഡും നന്നായിരിക്കും

കുറിപ്പ് : നമ്മുടെ ഗ്യാസടുപ്പിന്റെ പുറത്തും ഗ്രിൽ ചെയ്യാം. ഗ്യാസിന്റെ അടിഭാഗത്ത് മുഴുവനും അലൂമിനിയം ഫോയിൽ ഇടുക, ഗ്യാസ് കത്തുന്ന ഭാഗം വെട്ടിമാറ്റണം. അതിനു മുകളിൽ ഒരു ഗ്രിൽ വെക്കുകയോ അതൊ, നീളത്തിലുള്ള ഗ്രിൽ കമ്പികളിൽ കോർത്തോ ഗ്രീൽ ചെയ്യാവുന്നതാണ്. തീയിൽ തന്നെ വേണം എന്നില്ല. ചപ്പാത്തിയുണ്ടാക്കുന്ന തവയിലും ഇതുപോലെതന്നെ മീൻ ഗ്രില്ല് ചെയ്‌തെടുക്കാം. മീൻ പാകം ചെയ്യാൻ അധികസമയം ആവശ്യമില്ല, കൂടാതെ എണ്ണയുടെ ആവശ്യം ഇവിടെ തീരെയില്ല.