കൊച്ചി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഹൈബി ഈഡൻ എംപി പൾസ് ഓക്‌സോ മീറ്റർ ചലഞ്ചുമായി രംഗത്ത്.കോവിഡ് പോസിറ്റീവായവർക്ക് ഓക്‌സിജന്റെ അളവ് പരിശോധിക്കുന്ന 25 പൾസ് ഓക്‌സോമീറ്ററുകൾ ചലഞ്ചിന്റെ ഭാഗമായി നൽകി കൊണ്ടാണ് ഹൈബി ഈഡൻ ചലഞ്ചിന് തുടക്കം കുറിച്ചിരിക്കുന്നത്.

' നമുക്ക് നമ്മുടെ പഞ്ചായത്ത് മെമ്പർമാർക്കും ആശാ വർക്കർമാർക്കും ഒരു പിന്തുണ നൽകാം' എന്ന സന്ദേശമാണ് എറണാകുളം എംപി മുന്നോട്ട് വെക്കുന്നത്.കോവിഡ് പോസിറ്റീവായ രോഗികൾക്ക് 16 ദിവസത്തിനുള്ളിൽ 12 ലക്ഷം രൂപയുടെ മരുന്നുകൾ എത്തിച്ച് നൽകിയ ഹൈബി ഈഡന്റെ പ്രവർത്തനം പ്രശംസ പിടിച്ചു പറ്റിയിരുന്നു.നേരത്തെ ഇ- പഠനത്തിന് ഒപ്പമുണ്ട് എന്ന സന്ദേശവുമായി ഹൈബി ഈഡൻ ആവിഷ്‌കരിച്ച ടാബ് ലറ്റ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി 311 ടാബ് ലറ്റുകൾ വിതരണം ചെയ്തിരുന്നു

ഹൈബി ഈഡൻ എംപിയുടെ ഫേസ് ബുക്ക് പോസ്റ്റ്

കോവിഡ് ഹെൽപ്പ് ഡെസ്‌ക്കിലേക്ക് നിരവധി കോളുകളാണ് പൾസ് ഓക്‌സിമീറ്റർ ആവശ്യപ്പെട്ട് കൊണ്ട് വന്നു കൊണ്ടിരിക്കുന്നത്. എല്ലാ രോഗികൾക്കും അത് ലഭ്യമാക്കുക എന്നത് പ്രയാസകരമായ സംഭവമാണ്. ഇത് വരെ വിവിധ പൊതു പ്രവർത്തകർക്ക്, ഒന്നിലധികം പേർക്ക് സേവനം ലഭ്യമാകാത്തക്ക വിധം,ഞാൻ 25 പൾസ് ഓക്‌സീമീറ്ററുകൾ വിതരണ ചെയ്തിട്ടുണ്ട്.

ഞാൻ നിങ്ങളെ ചലഞ്ച് ചെയ്യുന്നു.

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം.നിങ്ങളുടെ നാട്ടിലെ പഞ്ചായത്ത് മെമ്പർക്കോ ആശ പ്രവർത്തകർക്കോ ഇന്ന് തന്നെ ഒരു പൾസ് ഒക്‌സിമീറ്റർ വാങ്ങി നൽകുക.. അതൊരു പക്ഷേ ഒരുപാട് രോഗികൾക്ക് ഗുണകരമായേക്കാം.