കുവൈത്ത് : വിശ്വാസിയെ സംബന്ധിച്ചിടത്തോളം സുവർണകാലമാണ് റമളാൻ മാസമെന്ന് ഇന്ത്യൻ ഇസ് ലാഹി സെന്രര് കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച അഹ് ലന് വസഹ് ലന് യാ റമദാന് സംഗമം സൂചിപ്പിച്ചു. പരിശുദ്ധ റമളാൻ അലസതയുടെ നാളുകളല്ല. മാനവരാശിക്കാകമാനം വഴിയും വെളിച്ചവുമായ വിശുദ്ധ ക്വുർആൻ അവതരിപ്പിക്കപ്പെട്ട മാസമായ റമളാനിൽ സർവ്വലോകരക്ഷിതാവായ അല്ലാഹുവിലേക്ക് അടുക്കുവാനുള്ള സകല മാർഗ്ഗങ്ങളും പൂർവ്വോപരി സ്വീകരിക്കാൻ സമൂഹം തയ്യാറാകണം.

വിശുദ്ധ മാസത്തിൽ വ്യക്തമായ ശത്രുവിനെ തളച്ചിടുകമൂലം നന്മകൾക്ക് പ്രോത്സാഹനവും ആനുകൂല്യവും കരസ്ഥമാവുന്നു. കൂടാതെഅധിക പ്രതിഫലവും പാപങ്ങൾ പൊറുക്കപ്പെടുകയും പ്രാർത്ഥനകൾക്കുത്തരമുണ്ടാവുകയുംഈ മാസത്തിലെ പൊതുവായ നേട്ടങ്ങളാണ്. ശാസ്ത്രം ഏറെ പുരോഗമിച്ച ഇക്കാലത്ത് സൂര്യചന്ദ്രന്റെ കൃത്യമായ ഉദയാസ്തമയങ്ങൾ മനസ്സിലാക്കുക എന്നത് ഇന്ന് പ്രയാസമുള്ള കാര്യമേയല്ല.സൂക്ഷ്മതയുടെ പേരുപറഞ്ഞ് നോമ്പ് തുറയെ സമയം തെറ്റിച്ച് പിന്തിക്കുന്ന പൈശാചികതയിൽ നിന്ന് യാഥാസ്ഥിതിക വിഭാഗം വിട്ടുനിൽക്കണമെന്ന് ഇസ് ലാഹി സെന്റർ റമളാൻ സംഗമം സൂചിപ്പിച്ചു.

ഖുര്ആന് വിളിക്കുന്നു, വ്രതം ആത്മീയ വായന, വ്രതത്തിന്റെ ശാസ്തം എന്നീ വിഷയങ്ങളില് യുവ പ്രാസംഗികരായ മുഹമ്മദ് അരിപ്ര, സയ്യിദ് അബ്ദുറഹിമാന് തങ്ങള്, സി.കെ അബ്ദുല്ലത്തീഫ് എന്നിവര് ക്ലാസുകളെടുത്തു.സംഗമത്തിൽ ഇസ് ലാഹി സെന്റർ ചെയർമാൻ വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ഐ.ഐ.സി സെക്രട്ടറി എൻജി. അൻവർ സാദത്ത് സ്വാഗതവും ദഅ്വ ജോ.സെക്രട്ടറി അനസ് ഫർവാനിയ നന്ദിയും പറഞ്ഞു. നിഹാൽ അബ്ദുറഷീദ് ഖിറാഅത്ത് നടത്തി.