ജിദ്ദ: സ്വതന്ത്ര്യ ഇന്ത്യയുടെ 74ാം വാർഷികത്തിൽ പുതിയ ഇന്ത്യ: മതം, മതേതരത്വം എന്ന വിഷയത്തിൽ ഐ സി എഫ് ഇന്ന് സൗദിയിലെ 30 കേന്ദ്രങ്ങളിൽ ചർച്ചാ സംഗമം സംഘടിപ്പിക്കുന്നു. നീണ്ട പോരാട്ടങ്ങളിലൂടെ വൈദേശികാധിപത്യത്തിൽ നിന്നും നേടിയെടുത്ത സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള വർഗീയ ഫാസിസ്റ്റ് ഭീകരതയുടെ ശ്രമങ്ങൾക്കെതിരെ സമൂഹ മനസാക്ഷിയെ ഉണർത്തുകയാണ് ചർച്ചാ സംഗമങ്ങൾ.

നമ്മുടെ ഭരണഘടന പൗരന് നൽകുന്ന സ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന കയ്യേറ്റങ്ങൾ നാൾക്കുനാൾ വർദ്ധിക്കുകയാണ്. രാജ്യത്തെ മതന്യൂനപക്ഷങ്ങളും ദലിതരും ഭീതിയിലാണ് അക്രമങ്ങളും സ്തീപീഡനങ്ങളും രാജ്യത്ത് നിർലോഭം തുടറന്നുകൊണ്ടിരിക്കുന്നു. ചരിത്രവും വിദ്യാഭ്യാസവും സാസ്‌കാരിക അധിനിവേഷത്തിന് വിധേയപ്പെടുകയാണ് രാജ്യത്തിന്റെ ആസ്ഥിയും സമ്പത്തും കോർപറേറ്റുകൾക്ക് തീരെഴുതികൊണ്ടിരിക്കുമ്പോൾ ഉണ്ണാനും ഉടുക്കാനും മരുന്നിനും വേണ്ടി നെട്ടോട്ടമോടുന്ന പുതിയ ഇന്ത്യയുടെ മതവും മതേതരത്വവും ചർച്ച ചെയ്യുകയാണ് ഐ സി എഫ്.

ഇന്ന് ഉച്ചക്ക് ഒരുമണിക്ക് നടക്കുന്ന വെർച്വൽ സംഗമത്തിൽ ബഹു. എം സ്വരാജ് എം എൽ എ, ആൽബിൻ ജോസഫ് എം എൽ എ, എൻ അലി അബ്ദുല്ല, ഡോ. എ പി അബ്ദുൽഹകീം അസ്ഹരി, ബഷീർ ഹുസൈൻ എറണാകുളം, നിസാർ കാട്ടിൽ, സുലൈമാൻ സഖാഫി മാളിയേക്കൽ, എസ്. ഷറഫുദ്ദീൻ, സ്വാദിഖ് സഖാഫി പെരിന്താറ്റീരി, മുസ്തഫ പി എറക്കൽ, കലാം മാസ്റ്റർ മാവൂർ, കെ മമ്മൂട്ടി, മുഹമ്മദലി കിനാലൂർ, അലവി സഖാഫി തുടങ്ങി പ്രമുഖർ ചർച്ചകൾക്ക് നേതൃത്വം നൽകും.