പനാജി: 51-ാമത് രാജ്യാന്തര ഇന്ത്യൻ ചലച്ചിത്രമേളയ്ക്ക് തുടക്കമായി. ഡോ. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ തിരിതെളിച്ചു. ഹൈബ്രിഡ് രീതി ഒരുപാട് മാറ്റങ്ങൾക്ക് തുടക്കമാകു മെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.കോവിഡ് സൃഷ്ടിച്ച പ്രതിസസന്ധികളെ മറികടന്ന് ചലച്ചിത്രമേള സാധ്യമാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു. നടൻ കിച്ച സുദീപ് മുഖ്യതിഥി ആയി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, നീരജ ശേഖർ (അഡീഷണൽ സെക്രട്ടറി, കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം), അമിത് ഖരെ(കേന്ദ്ര ഉന്നത വിദ്യാഭ്യാസ, വാർത്താ വിതരണ പ്രക്ഷേപണ സെക്രട്ടറി), ജൂറി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ചടങ്ങിൽ പ്രശസ്ത ഇറ്റാലിയൻ ഛായാഗ്രാഹകൻ വിറ്റോറിയോ സ്റ്റൊറാറോയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നൽകി ആദരിച്ചു. അപ്പോകാലിപ്സ് നൗ (1979), റെഡ്സ് (1981), ദ ലാസ്റ്റ് എംപറർ (1987) തുടങ്ങിയ ചിത്രങ്ങളിലൂടെ മൂന്ന് ഓസ്‌കർ പുരസ്‌കാരം നേടിയ ഛായാഗ്രാഹ കനാണ് അദ്ദേഹം.

അനുപം ഖേർ, മോഹൻലാൽ, വിദ്യ ബാലൻ, രൺവീർ സിങ്, സിദ്ധാന്ത് ചതുർവേദി, അപർശ ക്തി ഖുറാന, അനിൽ കപൂർ, മാധുരി ദീക്ഷിത് എന്നിവർ മേളയ്ക്ക് ആശംസകൾ നേർന്നു.

രാജ്യാന്തര ചലച്ചിത്ര മേളയിൽ രണ്ടാം ദിനത്തിൽ ഇന്ത്യൻ പനോരമയ്ക്കും തുടക്കമായി. നോൺ ഫീച്ചർ വിഭാഗത്തിൽ അങ്കിത് കോത്താരി സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം പാഞ്ചികയാ യിരുന്നു ഉദ്ഘാടന ചിത്രം. ഇന്ത്യൻ സമൂഹത്തിലെ ജാതിസമ്പ്രദായത്തിന്റെയും സാമൂഹിക വിവേചനത്തിന്റെയും പശ്ചാത്തലത്തിൽ മിരി, സുബ എന്നീ രണ്ടു പെൺകുട്ടികളുടെ സൗഹൃ ദത്തെ ആസ്പദമാക്കിയാണ് പാഞ്ചിക കഥ പറയുന്നത്. തുഷാറിന്റെ സാന്ത് കീ ആംഖായിരുന്നു ഫീച്ചർ വിഭാഗത്തിൽ പ്രദർശനത്തിനെത്തിയ ആദ്യം ചിത്രം. ശരൺ വേണുഗോപാലിന്റെ ഒരു പാതിരാസ്വപ്നം പോലെ എന്ന നോൺ ഫീച്ചർ ചിത്രവും ഇതോടൊപ്പം പ്രദർശിപ്പിച്ചു.