കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡി  യുടെ എലിമുള്ളുംപ്ലാക്കൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജിൽ ഈ മാസം തുടങ്ങുന്ന പിജിഡിസിഎ (ഒരു വർഷം), ഡിസിഎ (ആറ് മാസം), ഡിപ്ലോമ ഇൻ ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഒരു വർഷം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ് (ആറ് മാസം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (ആറ് മാസം), ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/ എസ്ടി /ഒഇസി  വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷാഫോറവും വിശദവിവരവും കോളേജ് വെബ്‌സൈറ്റിൽ (caskonni.ihrd.ac.in) നിന്നും ഡൗൺ ലോഡ് ചെയ്യാം.  പൂരിപ്പിച്ച് അപേക്ഷാഫോറങ്ങൾ രജിസ്‌ട്രേഷൻ ഫീസായ 150 രൂപ (എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 100 രൂപ) ഡി.ഡി സഹിതം  ഈ മാസം 23 ന് നാലിന് മുൻപായി സ്ഥാപന മേധാവിക്കും സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0468 2382280, 8547005074.