തൃശൂർ: കേരള കാർഷിക സർവകലാശാലയിലെ അവസാനവർഷ കാർഷിക ബിരുദ വിദ്യാർത്ഥികളായ കെ.വി. അനുരാജിനും ജോഷ്വാ ചാക്കോക്കും ഐ.ഐ.എം പ്രവേശനം. മലപ്പുറം അരീക്കോട് സ്വദേശിയായ അനുരാജ് പടന്നക്കാട് കാർഷിക കോളജിലും കൊല്ലം കൊട്ടാരക്കര സ്വദേശി ജോഷ്വാ വെള്ളാനിക്കര കാർഷിക കോളജിലുമാണ് കാർഷിക ബിരുദത്തിന് പഠിച്ചത്.

അഖിലേന്ത്യാ അഗ്രിക്കൾച്ചറൽ സ്റ്റുഡന്റ്‌സ് അസ്സോസിയേഷൻ സംസ്ഥാന കോ. ഓർഡിനേറ്ററായി ജോഷ്വാ ചാക്കോ പ്രവർത്തിച്ചിട്ടുണ്ട്.