ന്യൂഡൽഹി: ഇന്ത്യയിൽ പുതിയതായി 2,22000 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ മൊത്തം കേസുകളുടെ എണ്ണം 2,6700000 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് 4455 ആളുകളാണ് മരിച്ചത്.

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും 3,03720 ആയി ഉയർന്നു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി.

അതേസമയം, കോവിഡ് രോഗബാധ കൂടുതൽ പേർക്ക് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്.

ഡൽഹിയിലെ പ്രതിദിന കോവിഡ് കേസുകൾ 1,600 ആയി കുറഞ്ഞിട്ടുണ്ട്. കേസുകൾ ഇതേ രീതിയിൽ കുറയുകയാണെങ്കിൽ 31 മുതൽ ലോക്ഡൗൺ പിൻവലിക്കുമെന്നും അരവിന്ദ് കെജ്രിവാൾ അറിയിച്ചു.