ബാംഗ്ലൂർ: ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് സൂപ്പർബൈക്കുമായി എംഫലക്‌സ് മോട്ടോർസ് എത്തുന്നു, ആറു ലക്ഷം രൂപ വരുന്ന ബൈക്കാണ് എംഫലക്‌സ് അവതരിപ്പിക്കുന്നത്. പുറത്തിറക്കുന്നതിന് മുമ്പായി ബൈക്കിന്റെ കൺസ്‌പെറ്റ് പതിപ്പിനെ ഓട്ടോ എക്‌സ്‌പോ 2018 ൽ അവതരിപ്പിച്ചു.

മൂന്ന് സെക്കന്ഡുകൾ മാത്രം മതി നൂറു കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുമെന്ന് അവകാശപ്പെടുന്ന ബൈക്കിന് ഒറ്റചാർജിൽ 200 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്പനി വാദം.

'എംഫ്‌ളക്‌സ് വൺ' എന്ന പേരിലിറങ്ങുന്ന 119 ബൈക്കുകൾ മാത്രമാണ് ഇന്ത്യയിൽ വിൽക്കുന്നത്. അരമണിക്കൂർ കൊണ്ട് 85 ശതമാനം ചാർജ് ചെയ്യാൻ സാധിക്കുന്ന ബൈക്കിൽ മുന്നിൽ 43 മില്ലീമീറ്റർ അപ്‌സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ 46 മില്ലീമീറ്റർ ഗ്യാസ് ചാർജ്ഡ് ഷോക്കുമാണ് ഉള്ളത്.