ചെന്നൈ: പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കാനൊരുങ്ങി ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ. സൗത്ത് റെയിൽവേയുടെ കീഴിലുള്ള പുരട്ചി തലൈവർ റെയിൽവേ സ്റ്റേഷനാണ് പൂർണമായും സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കാൻ സജ്ജമാക്കിയിരിക്കുന്നത്.

പകൽ സമയങ്ങളിൽ സ്റ്റേഷന്റെ പ്രവർത്തനം ഇനി പൂർണമായും സൗരോർജ്ജത്തെ അടിസ്ഥാനമാക്കിയായിരിക്കും. ചെന്നൈ സൗത്ത് റെയിൽവേയോട് അനുബദ്ധിച്ച 13 സ്റ്റേഷനുകളിലെ ലൈറ്റുകൾ ഫാനുകൾ തുടങ്ങിയവയെല്ലാം ഇനി സൗരോർജ്ജത്തിലേക്ക് മാറും.

ഇതിന്റെ ഭാഗമായി പ്ലാറ്റ്‌ഫോമുകളിലുൾപ്പെടെ സൗരോർജ്ജ പാനലുകൽ സ്ഥാപിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിൽ കുറിച്ചു.1.5 മെഗാവാട്ട് വൈദ്യുതി ശേഷിയുള്ള പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

 

1.5 മെഗാവാട്ട് സൗരോർജ്ജ ഉത്പാദമാണ് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ നടത്തുന്നത്. സൗത്ത് സെൻട്രൽ റെയിൽവേയാണ് 100% സൗരോർജ്ജ അടിസ്ഥിത പ്രവർത്തനം എന്ന ആശയം ആദ്യമായി ഇന്ത്യൻ റെയിൽവേയിൽ അവതരിപ്പിക്കുന്നത്. ഏകദേശം 13 സ്റ്റേഷൻ കെട്ടിടങ്ങളിൽ കമ്മീഷൻ ചെയ്തിട്ടുള്ള സോളാർ ഫോട്ടോ വോൾട്ടെയ്ക്ക് പാനലുകളിലൂടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് 100% സൗരോർജ്ജ ആവശ്യകതകൾ നിറവേറ്റാൻ കഴിവുള്ള 'എനർജി ന്യൂട്രൽ' റെയിൽവേ സ്റ്റേഷനായി എംജിആർ സെൻട്രൽ റെയിൽവേ സ്റ്റേഷൻ മാറി.

ചെന്നൈ സെൻട്രൽ, എംഎംസി കോംപ്ലക്സ്, കാട്പാടി, താംബരം, മാമ്പലം, ഗിണ്ടി, ചെങ്കൽപ്പട്ട് സബർബൻ സ്റ്റേഷനുകളിലും മറ്റ് നിരവധി റെയിൽവേ ഓഫീസുകളിലും സോളാർ പവർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. 'ലൈറ്റിങ്, ഫാനുകൾ, പമ്പുകൾ, മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങൾ തുടങ്ങിയ 13 സ്റ്റേഷനുകളുടെ എല്ലാ വൈദ്യുതി ആവശ്യങ്ങളും സൗരോർജ്ജത്തിലാണ് നിറവേറുന്നത്.

അതേസമയം, കാറ്റാടി യന്ത്രങ്ങളിലൂടെ പുനരുൽപ്പാദിപ്പിക്കാവുന്ന സൗരോർജ്ജം പ്രയോജനപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ദക്ഷിണ റെയിൽവേയുടെ മധുര ഡിവിഷന്റെ കീഴിലുള്ള തൂത്തുക്കുടി ജില്ലയിലെ കായത്തറിൽ (ഗംഗൈ കൊണ്ടൻ/കടമ്പൂർ റെയിൽവേ സ്റ്റേഷനുകൾക്ക് സമീപം) വിൻഡ്മിൽ പ്ലാന്റുകൾ സ്ഥാപിച്ചതായി ദക്ഷിണ റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു. ദക്ഷിണ റെയിൽവേയിലെ വിൻഡ് മിൽ പ്ലാന്റുകളുടെ മൊത്തം ശേഷി 10.5 മെഗാവാട്ട് ആണ്.

ആത്മനിർഭർ ഭാരത് അഭ്യാന്റെ ഭാഗമായി 2019-20 വർഷത്തിൽ പുനരുപയോഗ സൗരോർജ്ജ സ്രോതസ്സുകളിൽ നിന്ന് ദക്ഷിണ റെയിൽവേ 16.64 കോടി രൂപ കൈവരിച്ചതായി അറിയിച്ചു. ജൂലൈയിൽ, ആന്ധ്രയിലെ വിജയവാഡ സ്റ്റേഷൻ, 130 കിലോവാട്ട് സോളാർ പാനലുകളാൽ മൂടപ്പെട്ട രാജ്യത്തെ ആദ്യത്തെ റെയിൽവേ സ്റ്റേഷനായി. 2030 ഓടെ നെറ്റ് സീറോ കാർബൺ എമിറ്ററാകാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നുണ്ട്. 20 ഗിഗാവാട്ട് അടിസ്ഥാനമാക്കിയുള്ള സോളാർ പ്ലാന്റുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. എംജിആർ റെയിൽവേ സ്റ്റേഷൻ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിച്ചതിൽ മാർഗദർശകമാകുന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.