കുവൈറ്റ്: ഇന്ത്യൻ ഇസ്ലാഹി സെന്റർ മദ്രസ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ മദ്രസ സർഗ്ഗമേള വൻവിജയമായി. വെള്ളിയാഴ്ച രാവിലെ 7 :30 മുതൽ വൈകിട്ട് 7 :30 വരെ നടന്ന പരിപാടിയിൽ 100 ലധികം കുട്ടികൾ 36 ഇനങ്ങളിലായി 4 വിഭാഗങ്ങളിലായി മത്സരിച്ചു. സീനിയർ കാറ്റഗറി ചാമ്പ്യൻ (റാണിയ ഹംസ), ജൂനിയർ കാറ്റഗറി ചാമ്പ്യൻ (മർവ അബ്ദുറഹ്മാൻ ), സബ്ജൂനിയർ കാറ്റഗറി ചാമ്പ്യൻ (റീയ ജാഫർ), കിഡ്‌സ് കാറ്റഗറി ചാമ്പ്യൻ (അംറിന ബിൻസീർ, ഹസ്സൻ മുഹ്സിൻ) എന്നിവരാണ്. വിവിധ ഇനങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും സെർട്ടിഫിക്കറ്റും പിന്നീട് വിതരണം ചെയ്യും.

വൈകിട്ട് നടന്ന പരിപാടി ഐ ഐ സി പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ ഉത്ഘാടനം ചെയ്തു . എം ഇ എസ് പ്രസിഡന്റ് മുഹമ്മദ് റാഫി, ഫ്രൈഡേ ഫോറം പ്രസിഡന്റ് മുഹമ്മദ് ഷബീർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാഭ്യാസ സെക്രെട്ടറി അനസ് മുഹമ്മദ് അധ്യക്ഷനായിരുന്നു. ഐ ഐ സി മദ്രസ പ്രിൻസിപ്പൽ അബൂബക്കർ സിദ്ധീഖ് മദനി, ഐ ഐ സി ജനറൽ സെക്രട്ടറി അയ്യൂബ് ഖാൻ, ഓർഗനൈസഷൻ സെക്രട്ടറി അസീസ് സലഫി, സോഷ്യൽ വെൽഫെയർ സെക്രട്ടറി അബ്ദുറഹ്മാൻ, പ്രോഗ്രാം കൺവീനർ ബിൻസീർ എന്നിവർ സംസാരിച്ചു.